തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു . യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ചായിരുന്നു കെഎസ് യു പ്രതിഷേധം . കന്‍റോണ്‍മെന്‍റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിന് പുറത്തേക്ക് വരുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായെത്തിയത്.
കണ്ണൂരിൽ മന്ത്രി കെ.കെ ശൈലജയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂർ ടൗൺ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ സർക്കാരിന്റെ നൂറാം ദിന ജില്ലാതല ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. പ്രതിഷേധം മുൻകൂട്ടിക്കണ്ട് പൊലീസ് സുരക്ഷയൊരുക്കിയെങ്കിലും മറ്റൊരു ഗേറ്റിലൂടെ പ്രവർത്തകർ സ്കൂൾ വളപ്പിലേക്ക് ചാടിക്കയറി കരിങ്കൊടി കാട്ടുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയടക്കമുള്ള നേതാക്കളെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്ത് നീക്കി.
