മുന്‍ വൈരാഗ്യത്തെതുടര്‍ന്ന് കൊണ്ടോട്ടി തിരുവാലി സ്വദേശി അബ്ദുള്‍ ഖാദര്‍ കാര്‍ ബൈക്കിന് പിന്നില്‍ ഇടിപ്പിക്കുകയായിരുന്നെന്ന് മുബഷീറിന്‍റെ മൊഴിയാണ് സംഭവത്തില്‍ വഴിത്തിരിവായത്. അബ്ദുള്‍ ഖാദറിനെതിരെ പൊലീസ് കൊലപാതകകുറ്റത്തിന് കേസെടുത്തു. 

മലപ്പുറം: മലപ്പുറം വാഴക്കാട് കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരൻ ആസിഫ് മരിക്കുകയും ഒപ്പമുണ്ടായിരുന്ന മുബഷീറിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്. അപകടം കരുതിക്കൂട്ടി ചെയ്തതാണെന്ന് മൊഴി. 

 മുന്‍ വൈരാഗ്യത്തെതുടര്‍ന്ന് കൊണ്ടോട്ടി തിരുവാലി സ്വദേശി അബ്ദുള്‍ ഖാദര്‍ കാര്‍ ബൈക്കിന് പിന്നില്‍ ഇടിപ്പിക്കുകയായിരുന്നെന്ന് മുബഷീറിന്‍റെ മൊഴിയാണ് സംഭവത്തില്‍ വഴിത്തിരിവായത്. അബ്ദുള്‍ ഖാദറിനെതിരെ പൊലീസ് കൊലപാതകകുറ്റത്തിന് കേസെടുത്തു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.