കൊച്ചി: പറവൂരില്‍ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തില്‍ മത്സരാര്‍ത്ഥികളില്‍ നിന്ന് വിധികർത്താവ് കൈക്കൂലിയായി ചോദിച്ചത് നാലര ലക്ഷം രൂപ. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി എ സന്തോഷ് രക്ഷിതാവെന്ന വ്യാജേന ഫോണില്‍ വിളിച്ചപ്പോളാണ് വിധികര്‍ത്താവ് കുടുങ്ങിയത്.ഫോണ്‍ സംഭാഷണമടങ്ങിയ പരാതി ഡിഡിഇ വിജിലൻസിന് കൈമാറി.

പറവൂരില്‍ നടക്കുന്ന എറണാകുളം ജില്ലാ കലോത്സവത്തില്‍ നൃത്തമത്സരങ്ങളുടെ വിധികര്‍ത്താവായി എത്തിയതാണ് കണ്ണൂര്‍ സ്വദേശി ജയരാജ്. മത്സരാര്‍ത്ഥികളെ വിജയിപ്പിക്കാൻ ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നുളള രഹസ്യവിവരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി എ സന്തോഷിന് ലഭിച്ചിരുന്നു.ഇതെ തുടര്‍ന്നാണ് കലോത്സവം തുടങ്ങുന്നതിന്റെ തലേ ദിവസം ജയരാജിനെ സന്തോഷ് ഫോണില്‍ ബന്ധപ്പെട്ടത്.

രക്ഷിതാവെന്ന വ്യാജേന സംസാരിച്ച സന്തോഷിനോട് ജയരാജ് ആവശ്യപ്പെട്ടത് നാലര ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപ മുൻകൂര്‍ നല്‍കണം.ഇത് ആലുവ റയില്‍വെസ്റ്റേഷനില്‍ എത്തിക്കാനും ജയരാജ് ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഉടൻ വിജിലൻസിന് കൈമാറി.ജയരാജിനെ വിധികര്‍്തതാക്കളുടെ പാനലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഉടൻ വിജിലൻസിന് കൈമാറി.ജയരാജിനെ വിധികര്‍്തതാക്കളുടെ പാനലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.