യൂത്ത്ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം
കൊച്ചി: ഇന്ധനവില വർധനവിനെതിരെ കക്കൂസ് കെട്ടി കൊച്ചിയിൽ യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം. കൂട്ടിയ ഇന്ധനവിലയിൽ നിന്നും സ്വരൂപിച്ച പണം കൊണ്ട് കെട്ടിയ കക്കൂസ് എന്ന് പറഞ്ഞാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
ഓല കൊണ്ട് മറച്ച കക്കൂസുമായി പ്രവർത്തകർ മറൈൻ ഡ്രൈവ് പരിസരം മുതൽ ബിഎസ്എൻഎൽ ഓഫീസ് വരെ പ്രതിഷേധ പ്രകടനം നടത്തി. കൂട്ടിയ ഇന്ധന വിലയിൽ നിന്നുള്ള പണം ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്ക് കക്കൂസ് കെട്ടി നൽകാനാണ് ഉപയോഗിക്കുന്നതെന്ന കേന്ദ്രമന്ത്രിമാരുടെ പ്രതികരണത്തിൽ പരിഹരിച്ചായിരുന്നു പ്രതിഷേധം.
