17കാരനായ ശ്വേതന്‍ എന്ന യുവാവാണ് അരുംകൊല ചെയ്യപ്പെട്ടത്. ഒരു കൊലക്കേസില്‍ പ്രതിയായിരുന്ന ഇയാള്‍ ഈയടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയ്ക്കു കാരണമെന്നാണ് കരുതുന്നത്. പുതുച്ചേരിക്കടുത്ത ഒരു കായലിനടുത്തു വെച്ചാണ് ഇയാള്‍ കൊല ചെയ്യപ്പെട്ടത് എന്നാണ് പൊലീസ് കരുതുന്നത്.
കൊലയ്ക്കു ശേഷം ഇയാളെ വെട്ടിയരിഞ്ഞ് കായലില്‍ തള്ളുകയായിരുന്നു. തല മുറിച്ചെടുത്ത് ചാക്കില്‍ കെട്ടി മൂന്നു കിലോ മീറ്റര്‍ അകലെ പൊലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ തള്ളി. ബൈക്കിലെത്തിയ രണ്ടു പേര്‍ ചാക്കുകെട്ട് കോമ്പൗണ്ടിലേക്ക് വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
