കോഴിക്കോട്: കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്ന്കാരിക്ക് പീഢനം. അനാഥാലയ ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം ഒഴയാടിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലാണ് പീഡനം നടന്നത്.
അന്തേവാസിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദലിത് പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. അനാഥാലയ ഡയറക്ടരുടെ മകന്‍ ഓസ്റ്റിനെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 25 വയസുണ്ട്.
കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്കൂളിലെ ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്. പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എംബിഎ പൂര്‍ത്തിയാക്കിയ ഓസ്റ്റിന്‍ അനാഥാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
