കാഞ്ഞിരപ്പള്ളി കുളപ്പുറം ഒന്നാംമൈല്‍ അമ്മാങ്കുഴിയില്‍ ജിദോ മോനെയാണ് (28) അറസ്റ്റ് ചെയ്ത്. സമീപവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2016 മാര്‍ച്ച് മുതല്‍ 2017 മെയ് മാസം വരെ ഇയാള്‍ പീഡിപ്പിച്ചതായാണ് പരാതി. 

വീടിനും സമീപം വച്ചും തൊട്ടടുത്ത എസ്‌റ്റേറ്റില്‍ വച്ചുമാണ് പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതെന്നാണ് പരാതി. പെണ്‍കുട്ടി ഇപ്പോള്‍ കോട്ടയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വച്ചാണ് പീഡനവിവരം പെണ്‍കുട്ടി മാതാവിനെ അറിയിച്ചത്. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.