പെര്‍ത്ത്: പരിചയമില്ലാത്തവര്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തുന്ന ജീവിയാണ് കംഗാരു. കംഗാരുവിന്റെ ആക്രമണത്തില്‍ താടിയെല്ല് തകര്‍ന്നിരിക്കുകയാണ് പത്തൊമ്പതുകാരനായ ജോഷ്വാ ഹെയ്ഡന്‍. സഹോദരനൊപ്പം വാരന്ത്യാഘോഷങ്ങള്‍ക്കിറങ്ങിയപ്പോളാണ് കംഗാരു ഇയാളെ ആക്രമിച്ചത്. ഓസ്ട്രേലിയയിലാണ് സംഭവം. 

കംഗാരുക്കളുടെ കൂട്ടത്തെ കണ്ട് വാഹനം നിര്‍ത്തിയ ഇവരുടെ കാറിന്റെ മുന്‍വശത്തെ ഗ്ലാസ് കംഗാരുവിന്റെ ആക്രമണത്തില്‍ തകര്‍ന്നു. പെട്ടന്നുള്ള ആക്രമമായതിനാല്‍ വാഹനം വെട്ടിച്ച് മാറ്റാന്‍ പോലും സാധിച്ചില്ല. കംഗാരുവിന്റെ ആക്രമണത്തില്‍ കാറിന്റെ വാതിലില്‍ തലയിടിക്കുകയായിരുന്നു. 

പെട്ടന്നുള്ള അക്രമണത്തില്‍ നടുങ്ങിയെങ്കിലും പിന്നീട് മനസാന്നിധ്യം വീണ്ടെടുത്ത് സഹോദരന്‍ ഇയാളെ പെര്‍ത്തിലുള്ള ആശുപത്രിയില്‍ എത്തിച്ചത് മൂലമാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ഇയാളുടെ കണ്ണിനും ഗുരുതര പരിക്കേറ്റിറ്റുണ്ട്. ജോഷ്വയുടെ മുഖം നീര് വന്ന വീര്‍ത്ത നിലയിലായത് കൊണ്ട് ശസ്ത്രക്രിയ നടത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ട അവസ്ഥയിലാണ്.