തെക്കന്‍ ദില്ലിയില്‍ പട്ടാപ്പകല്‍ 21 വസസ്സുകാരിയെ യുവാവ് കുത്തിക്കൊന്നു. ബുരാരി സ്വദേശി കരുണയാണ് കൊല്ലപ്പെട്ടത്. 30 തവണ യുവാവ് യുവതിയുടെ ശരീരത്തില്‍ കുത്തി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ബന്ധുകള്‍ ആരോപിച്ചു. ആക്രമിക്കെതിരെ നേരെത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.