മൊയ്തീന്‍കുട്ടി കെഎംസിസി പ്രവര്‍ത്തകനെന്ന് വി.കെ ചന്ദ്രന്‍ വി.കെ ചന്ദ്രന്‍റെ വീട്ടിലേക്ക് യൂത്ത് ലീഗീന്‍റെ മാര്‍ച്ച്
മലപ്പുറം:തിയേറ്റര് പീഡനക്കേസിലെ പ്രതി കെഎംസിസി പ്രവർത്തകനാണെന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.ചന്ദ്രന്റെ ആരോപണത്തിനെതിരെ യൂത്ത് ലീഗ്. വി.കെ. ചന്ദ്രന്റെ വീട്ടിലേക്ക് നാളെ യൂത്ത് ലീഗ് മാർച്ച് നടത്തും. ന്യൂസ് അവറിൽ പങ്കെടുക്കുമ്പോഴാണ് മൊയ്തീൻകുട്ടി കെഎംസിസി പ്രവർത്തകനാണെന്ന് ചന്ദ്രൻ ആരോപിച്ചത്.വി.കെ. ചന്ദ്രൻ മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു .
