ഇരുഭാഗത്തേയും നിരവധി പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യൂത്ത് ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചരണ വാഹനവും പിഡിപിയുടെ ജാഥയും ഒരുമിച്ചു വന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്
വാക്ക് തര്‍ക്കത്തിലാരംഭിച്ച സംഘര്‍ഷം നടുറോഡില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുന്ന തരത്തില്‍ വളര്‍ന്നു. സംഘര്‍ഷ സ്ഥലത്ത് എത്തിയ കഴക്കൂട്ടം പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ യൂത്ത് ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ നടുറോഡില്‍ വളരെ നേരം ഏറ്റുമുട്ടി. ഇരുഭാഗത്തേയും നിരവധി പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
