പലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് 17കാരനായ യുവാവിനെ ആറംഗ സംഘം മരത്തില്‍ കെട്ടിയിട്ട് മര്‍‍ദിച്ചത്.

ലക്നൗ: ഉത്തര്‍പ്രദേശില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ബ്ലേഡ് മാഫിയയുടെ ക്രൂര മര്‍ദനം. മര്‍ദിച്ചവര്‍ തന്നെ വീഡിയോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റിയിലെടുത്തു.

പലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് 17കാരനായ യുവാവിനെ ആറംഗ സംഘം മരത്തില്‍ കെട്ടിയിട്ട് മര്‍‍ദിച്ചത്. യു.പിയിലെ സാദര്‍ സക്രപാര്‍ ഗ്രാമത്തിലാണ് സംഭവം. ക്രൂര മര്‍ദനത്തിനിടെ മാപ്പ് അപേക്ഷിച്ചിട്ടും വടിയും ബെല്‍റ്റും ഉപയോഗിച്ച് യുവാവിനെ മര്‍ദിച്ചു. സംഘാംഗങ്ങള്‍ തന്നെ വീഡിയോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു. വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അടിയേറ്റ യുവാവ്. ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ്. സംഭവം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി സംസ്ഥാന ഡി.ജി.പി ജാവീദ് അഹമ്മദ് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറ്റൊരു സംഭവം കൂടി ഉത്തര്‍പ്രദേശില്‍ അരങ്ങേറിയത്.