ദേവസ്വം മന്ത്രിയുടെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ഇപ്പോള്‍ ജലപീരങ്കിയും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു.
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രിയുടെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ഇപ്പോള്‍ ജലപീരങ്കിയും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 500 ഓളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
അതിനിടെ ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ലോംഗ് മാര്‍ച്ചുമായി ശബരിമല സംരക്ഷണ സമിതി. ശബരിമല സംരക്ഷണ സമിതിയുടെ ലോംഗ് മാര്‍ച്ച് പന്തളത്ത് നിന്ന് തുടങ്ങി. വിധിയില്‍ പ്രതിഷേധം കടുപ്പിച്ച് ഹിന്ദു സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. മാര്‍ച്ച് നാല് ദിവസം കൊണ്ട് തിരുവനന്തപുരത്തെത്തും.
അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി യഥാർത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പക്ഷേ ഇപ്പോള്‍ നടക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. ബിജെപി സമരത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോങ് മാർച്ച് പഴയ രഥ യാത്രയെ ഓർമ്മപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ആടിനെ പേപ്പട്ടിയാക്കാൻ ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു
