കൊച്ചി: ക്വട്ടേഷന്‍ കേസില്‍  ജയിലിലായ സിപിഐ എം  മുൻ കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. സക്കീറിന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടുളള അപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. നേരത്തെ ജില്ലാ കോടതി സക്കീറിന്റെ ജാമ്യേപക്ഷ തളളിയിരുന്നു. അതേസമയം കേസിൽ പ്രതിയായ മറ്റുളളവരെ പോലീസ് ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.