സന്ധി വേദനയും, കണ്ണുകളിലെ ചുവപ്പും, തളര്‍ച്ചയും ഉള്‍പ്പടെയുള്ള ലക്ഷണങ്ങളുമായാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിൽ വൈറസ് ബാധ സ്ഥിതീകരിക്കുകയായിരുന്നുവെന്ന് യുവതിയെ ചികിത്സിക്കുന്ന സവായ് മൻ സിങ്ങ് ആശുപത്രിയിലെ അധികൃതർ പറഞ്ഞു. 

ജയ്പൂർ: ഭീതി പടർത്തി രാജ്യത്ത് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. ‌രാജസ്ഥാനിലെ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സന്ധി വേദനയും, കണ്ണുകളിലെ ചുവപ്പും, തളര്‍ച്ചയും ഉള്‍പ്പടെയുള്ള ലക്ഷണങ്ങളുമായാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിൽ വൈറസ് ബാധ സ്ഥിതീകരിക്കുകയായിരുന്നുവെന്ന് യുവതിയെ ചികിത്സിക്കുന്ന സവായ് മൻ സിങ്ങ് ആശുപത്രിയിലെ അധികൃതർ പറഞ്ഞു. 

നാഡീ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആദ്യമായി സ്ഥിതീകരിച്ചത്. എന്നാൽ jരാജസ്ഥാനില്‍ ഇതാദ്യമായാണ് സിക റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. യുവതിയുടെ രക്ത സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജയില്‍ അയച്ചു നടത്തിയ പരിശോധനയിലാണ് സിക വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ ഡിസ്ചാര്‍ജ് ചെയ്‌തിരുന്നു. എന്നാൽ പരിശോധനാ ഫലം പുറത്തുവന്നതോടെ യുവതിയെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാക്കുകയായിരുന്നു. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.