Asianet News MalayalamAsianet News Malayalam

കൃഷിനഷ്ടത്തിൽ കണ്ണീരൊഴുക്കുന്നവരോട് രാംമന്ദിറിന്‍റെ പേരിൽ വോട്ട് ചോദിക്കുന്നു: എ എം ജിഗീഷ്

ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ മറികടന്ന്; അതൊന്നും ചർച്ചയ്ക്ക് വിഷയമാക്കാതെ ഹിന്ദുത്വയും ദേശീയതയിലും ഊന്നിയുള്ള പ്രചരണം നടത്തുകയാണ് ബിജെപിയെന്ന് എ എം ജിഗീഷ്

journalist am jigeesh on bjp election manifesto
Author
Thiruvananthapuram, First Published Apr 8, 2019, 11:39 PM IST

തിരുവനന്തപുരം: ബിജെപി ഭരണകാലത്തെ നേട്ടങ്ങളെ മുൻ നിർത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ബിജെപിയ്ക്കാവുന്നില്ലെന്ന് മാധ്യമപ്രവർത്തകൻ എഎം ജിഗീഷ്. ഭരണത്തിലെത്തിയാൽ കരിമ്പ് കർഷകരുടെ ബാധ്യതകൾ 14 ദിവസം കൊണ്ട് അടച്ച് തീർക്കുമെന്ന വാഗ്ദാനത്തോടെയാണ് ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തിയത്. എന്നാൽ 2017 ൽ 4000 കോടിയായിരുന്ന കാർഷിക ബാധ്യത 2019 ൽ 13000 കോടിയായി വർധിക്കുകയാണ് ചെയ്തതെന്നും ജിഗീഷ് പറഞ്ഞു. 

ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ മറികടന്ന്; അതൊന്നും ചർച്ചയ്ക്ക് വിഷയമാക്കാതെ ഹിന്ദുത്വയും ദേശീയതയിലും ഊന്നിയുള്ള പ്രചരണം നടത്തുകയാണ് ബിജെപിയെന്നും ജിഗീഷ് പറഞ്ഞു. കാർഷിക നഷ്ടത്തിൽ കണ്ണീരൊഴുക്കുന്ന കർഷകരോടാണ് രാം മന്ദിറിന്‍റെ പേരിൽ വോട്ട് ചെയ്യണമെന്ന് പറയുന്നതെന്നും എ എം ജിഗീഷ് കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു ജിഗീഷ്.

Follow Us:
Download App:
  • android
  • ios