മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് പൂവിളി ഉയരുന്നത് തൃപ്പൂണിത്തുറയിലെ അത്തംഘോഷയാത്രയോടെ ആണ്. അത്തം പത്തിന് എത്തുന്ന പൊന്നോണത്തെ വരവേല്‍ക്കാനാണ് അത്തച്ചമയം. ചിന്തുമേളവും ഭഗവതി തെയ്യവും മന്നം പൂക്കാവടിയും തുളളലും കരകാട്ടവും കൊട്ടക്കാവടിയുമെല്ലാം ഘോഷയാത്രയില്‍ അണിനിരക്കും. കേരളീയതയുടെ ഭാവവും നിറവും തനത് ശൈലിയും ഒത്തൊരുമിക്കുന്ന അത്തംച്ചമയഘോഷയാത്രയ്ക്കായി രാജനഗരി ഒരുങ്ങി.

രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതോടെ ആണ് അത്തം ഘോഷയാത്ര തുടക്കം കുറിക്കുക. ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് രണ്ടുവരെ തൃപ്പൂണിത്തറയിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.