കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്സ് ഇത്തവണത്തെ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. 25000 രൂപയ്ക്കു സ്വര്‍ണം വാങ്ങുമ്പോള്‍ ഒരു സ്വര്‍ണം നാണയം സമ്മാനം ലഭിക്കും. 25000 രൂപയുടെ ഡയമണ്ട് ആണു വാങ്ങുന്നതെങ്കില്‍ രണ്ടു സ്വര്‍ണ നാണയം സമ്മാനമായി നേടാം.

നൂറ് ഷോറൂമുകള്‍ എന്ന ലക്ഷ്യം പിന്നിട്ടതിന്റെ ഭാഗമായി നിരവധി ഓഫറുകള്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഇത്തവണ അവതരിപ്പിക്കുന്നുണ്ടെന്ന് ചെയര്‍മാനും മാനെജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഓണത്തിന് അവതരിപ്പിച്ച സ്വര്‍ണ നാണയ സമ്മാന പദ്ധതി സെപ്റ്റംബര്‍ 30 വരെ ഇന്ത്യയിലെ എല്ലാ കല്യാണ്‍ ഷോറൂമിലും ലഭ്യമാണ്.

നടപ്പു സാമ്പത്തിക വര്‍ഷം 20 കല്യാണ്‍ ജ്വല്ലേഴ്സ് ഷോറൂമുകള്‍ കൂടി തുറക്കുമെന്നു ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. 900 കോടി രൂപ ഇതിനായി മുടക്കും. തേക്കേ ഇന്ത്യയ്ക്കൊപ്പം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ അറേബ്യയിലും കല്യാണ്‍ ജ്വല്ലേഴ്സ് തുടങ്ങും.