കൊച്ചി: ഓണക്കാലത്ത് 50 ശതമാനം വില്‍പ്പന വളര്‍ച്ച ലക്ഷ്യമിട്ട് വോള്‍ട്ടാസ് വിപണിയില്‍. എയര്‍കണ്ടീഷനറുകള്‍, എയര്‍ കൂളറുകള്‍, വാട്ടര്‍ ഡിസ്പെന്‍സറുകള്‍, സ്റ്റെബിലൈസറുകള്‍ തുടങ്ങിയവയ്ക്ക് വലിയ ഓഫറുകളും സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

എസി ഉത്പന്നങ്ങള്‍ക്കു വോറന്റി സ്കീമുകള്‍, ക്യാഷ് ബാക്ക് ഓഫറുകള്‍, ഫിനാന്‍സ് പ്ലാനുകള്‍ എന്നിവ ഓണത്തിനുള്ള പ്രത്യേക സമ്മാനങ്ങളായി കമ്പനി അവതരിപ്പിച്ചിരിക്കുന്നു. കൊമേഴ്സ്യല്‍ റഫ്രിജറേഷന്‍ ഉത്പന്നങ്ങള്‍ക്ക് സെപ്റ്റംബര്‍ 15 വരെ ക്യാഷ് ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്‍വെര്‍ട്ടര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വോള്‍ട്ടാസ് ഓള്‍ സ്റ്റാര്‍ എസികളാണ് വിപണിയില്‍ കമ്പനി പുതുതായി എത്തിച്ചിരിക്കുന്ന ഉത്പന്നം.