Asianet News MalayalamAsianet News Malayalam

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊതുക് ശല്യം അകറ്റാം...

വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്ന കുഴികള്‍ നികത്തുക. കിണറും വാട്ടര്‍ ടാങ്കുകളും വല കൊണ്ട് മൂടുക.കൊതുകിന്റെ കൂത്താടികള്‍ കഴിയുന്ന വെള്ളത്തില്‍ മിലാത്തിയോണ്‍ പോലെയുള്ള കീടനാശിനികള്‍ സ്‌പ്രേ ചെയ്യുക.

home remedies to rid mosquitoes
Author
Trivandrum, First Published Aug 9, 2019, 7:13 PM IST

കൊതുക് കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുതല്ല. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകിനെ അകറ്റാൻ പലരും സ്ഥിരമായി ഉപയോ​ഗിക്കുന്നത് കൊതുകുതിരിയോ അല്ലെങ്കിൽ ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസർ ആണ്. ഇതെല്ലാം ഉപയോ​ഗിച്ചിട്ടും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. കൊതുക് നശീകരണത്തിനായി താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക...

ഒന്ന്...

വീടിനുള്ളിലെ ടോയ്ലറ്റുകളിലും മുറിയുടെ മൂലകളിലും കൊതുകുകള്‍ പറ്റിക്കൂടി കഴിയും. ഈ സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും കൊതുകുകളെ നശിപ്പിക്കേണ്ടതുമാണ്.

രണ്ട്...

കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ടെറസ്സിലും സണ്‍ഷേഡിലും മറ്റും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക.

മൂന്ന്...

വീടിന്റെ പരിസരത്തുനിന്നും ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങള്‍, പൊട്ടിയ കുപ്പികള്‍, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കൂടുകള്‍ തുടങ്ങി വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളവയെല്ലാം നശിപ്പിക്കുക.

നാല്...

വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്ന കുഴികള്‍ നികത്തുക. കിണറും വാട്ടര്‍ ടാങ്കുകളും വല കൊണ്ട് മൂടുക.
കൊതുകിന്റെ കൂത്താടികള്‍ കഴിയുന്ന വെള്ളത്തില്‍ മിലാത്തിയോണ്‍ പോലെയുള്ള കീടനാശിനികള്‍ സ്‌പ്രേ ചെയ്യുക.

അഞ്ച്...

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൈകാലുകള്‍ മൂടിക്കിടക്കുന്ന വിധമുള്ള വസ്ത്രങ്ങള്‍ ധരിക്കുക.കൊതുകുകടി തടയാന്‍ കൊതുകുവല ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. കൊതുകുതിരി, വേപ്പറൈസര്‍ എന്നിവയിലെ രാസപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്.


 

Follow Us:
Download App:
  • android
  • ios