മുമ്പ് സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്‍റെ ഹിഗൂച്ചിയാണ് 21ക്കാരനായ അമനെ തോൽപ്പിച്ചത്

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്റാവത് വെങ്കല മെഡല്‍ നേടിയതോടെയാണിത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമന്‍റെ വിജയം.

Scroll to load tweet…

പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ അമനെ തോൽപ്പിച്ചത്. 

Read more: ദുരൂഹത? വിലക്ക് മറികടന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഒളിംപിക് വില്ലേജില്‍; വിനേഷ് ഫോഗോട്ട് ഹൈക്കോടതിയില്‍

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം