Asianet News MalayalamAsianet News Malayalam

യുഎസ് ഓപ്പണ്‍: ഫെഡറര്‍ സെമി കാണാതെ പുറത്ത്; സെറീന സെമിയില്‍

റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണിന്റെ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോറ്റാണ് ഫെഡറര്‍ മടങ്ങിയത്. സ്‌കോര്‍ 6-3, 4-6, 6-3, 4-6, 2-6.

Roger Federer crashed out in US Open quarter final
Author
New York, First Published Sep 4, 2019, 9:31 AM IST

ന്യൂയോര്‍ക്ക്: റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണിന്റെ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോറ്റാണ് ഫെഡറര്‍ മടങ്ങിയത്. സ്‌കോര്‍ 6-3, 4-6, 6-3, 4-6, 2-6. ഇതോടെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്ലാതെ ഫെഡറര്‍ക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു. നേരത്തെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തന്നെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.

റഷ്യന്‍ താരം ഡാനി മെദ്‌വദിനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്റ്റാന്‍ മടങ്ങിയത്. സ്‌കോര്‍ 6-7, 3-6, 6-3, 6-1. മറ്റൊരു ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനെ നേരിടും. 

വനികളില്‍ ആതിഥേയതാരം സെറീന വില്യംസ് സെമിയില്‍ കടന്നു. ചൈനയുടെ വാങ് ക്വിയാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന മറികടന്നത്. സ്‌കോര്‍ 6-1, 6-0.  

Follow Us:
Download App:
  • android
  • ios