പ്രീമിയം വീടിന് നൽകാനാകുന്ന പ്രീമിയം വാതിലാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അതിന് ചേർന്ന ചോയ്സാണ് പെട്ര.

പുതിയ വീട് നിർമ്മിക്കുമ്പോൾ ഏതൊരാളും ആദ്യം നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ ഒന്നായിരിക്കും വീടിന്റെ വാതിൽ എങ്ങനെയാകണം എന്നത്. വീട്ടിലുള്ളവരായാലും അതിഥികളായാലും ഒരു വീടിനെക്കുറിച്ചുള്ള എല്ലാവരുടെയും ആദ്യത്തെ ശ്രദ്ധ വാതിലിൽതന്നെയാകുമല്ലോ. അടച്ചുറപ്പുള്ള വാതിൽ എന്നത് നമ്മുടെ സുരക്ഷയുടെയുംകൂടെ ഭാഗമാണ്.

വീട് നിർമ്മാണ രീതികൾ മാറിയപ്പോൾ സ്വാഭാവികമായും അതുമായി ബന്ധപ്പെട്ട സാമഗ്രികളുടെ തെരഞ്ഞെടുപ്പും മാറി. തടി വാതിലുകൾ ഇപ്പോൾ കൂടുതൽ ദൃഢമായ സ്റ്റീൽ വാതിലുകളിലേക്ക് മാറിയിട്ടുണ്ട്. ഇത് കാണാനുള്ള ഭംഗിക്ക് വിട്ടുവീഴ്ച്ചയില്ലാതെ തന്നെ സുരക്ഷയും വർധിപ്പിക്കുന്നു എന്നതുതന്നെ കാരണം. മാത്രമല്ല കൂടുതൽ കാലം ഇവ ഈടുനിൽക്കുകയും ചെയ്യും.

വീട് നിർമ്മിക്കാനും അലങ്കരിക്കാനും സ്വദേശത്തും വിദേശത്തുനിന്നും ഒരുപാട് കാര്യങ്ങൾ ഇറക്കുമതി ചെയ്യാനാകും. അപ്പോൾ, വീടിന്റെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച പാടില്ല. അതിന് ആദ്യം ശക്തമാക്കേണ്ടത് വാതിൽതന്നെയാണ്. പ്രീമിയം കതകുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവ കാലാകാലങ്ങളോളം ഈടുനിൽക്കുന്നതിനൊപ്പം തടി വാതിലുകളേക്കാൾ ഉയർന്ന സുരക്ഷയും നൽകുന്നു.

പ്രീമിയം വീടിന് നൽകാനാകുന്ന പ്രീമിയം വാതിലാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അതിന് ചേർന്ന ചോയ്സാണ് പെട്ര. നിർമ്മാണക്കമ്പനികളുടേയും വിദഗ്ധരുടെയും ആദ്യ ചോയ്സ് കൂടെയാണ് പെട്ര. 2012-ൽ പ്രവർത്തനം തുടങ്ങിയ പെട്ര ഇതിനോടകം തന്നെ നിർമ്മാണ മേഖലയിൽ തരംഗമായിട്ടുണ്ട്.

Petra Premium Steel Doors – Trusted Safety For A Secure Home!

ഇതിന് പെട്രയെ സഹായിച്ചത് ഗുണമേന്മയും ഉപയോക്താക്കളുടെ ആവശ്യത്തിന് ഇണങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചതുമാണ്. കൂടാതെ ഉപയോക്താക്കളും ബിൽഡർമാരും തങ്ങളുടെ ആദ്യ ചോയ്സായി പെട്രയെ നിർദേശിക്കുകയും ചെയ്യുന്നു.

ഈ ബന്ധം കൂടുതൽ സുദൃഢമാകുന്നത് പെട്രയുടെ വിൽപ്പനാനന്തര സേവനത്തിന്റെ ഗുണംകൂടെ കൊണ്ടാണ്. ദീർഘകാലം ഈടു നിൽക്കുന്ന ഈ ഡോറുകൾക്ക് തകരാറുകൾ വളരെ കുറവ് മാത്രമേ വരാറുള്ളൂ. പക്ഷേ, എപ്പോഴും സേവന സന്നദ്ധരായ പെട്ര കസ്റ്റമർ സർവീസ് വാതിലുകൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും ഉപയോക്താക്കൾക്കുള്ള എല്ലാ സംശയങ്ങളും പരിഹരിക്കുന്നു. ഉപയോക്താക്കളുമായുള്ള ദീർഘകാലബന്ധമാണ് പെട്ര ഉൽപ്പന്നങ്ങളിലൂടെ സ്ഥാപിക്കുന്നത്.

ഭവന നിർമ്മാണത്തിൽ പുതുമകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ച ചോയ്സ് കൂടെയാണ് പെട്ര. ഈ വാതിലുകൾ ഏറ്റവും പുതിയ ഡിസൈനുകൾക്കൊപ്പം ആഗോള നിലവാരവും ഉറപ്പാക്കുന്നു. ഇഷ്ട നിറങ്ങളിലും ഈ വാതിലുകൾ തെരഞ്ഞെടുക്കാം. ആഡംബര വീടുകൾക്ക് ഒപ്പം വാണിജ്യ സ്ഥാപനങ്ങൾക്കും ഈ വാതിലുകൾ ഇണങ്ങും.

പെട്രയുടെ ഗുണമേന്മ അതിന്റെ നിർമ്മാണഘട്ടങ്ങളിൽതന്നെ കമ്പനി ഉറപ്പുവരുത്തുന്നു. ഐ.എസ്.ഒ സർട്ടിഫിക്കേഷനിലാണ് ഓരോ പെട്ര ഉൽപ്പന്നവും പുറത്തിറങ്ങുന്നത്. ഇതിനുപുറമെ കർശനമായ ഗുണമേന്മ പരിശോധനകളും ടെസ്റ്റുകളും ഓരോ ഉൽപ്പന്നവും പാസ്സാകണം. എങ്കിൽ മാത്രമേ അവ ഉപയോക്താക്കൾക്ക് ലഭ്യമാക്കൂ. അതുകൊണ്ട് തന്നെ പിന്നീട് പരാതികൾ ഉണ്ടാകുന്നില്ല.

ആധുനിക വീടുകളുടെ ഡിസൈനുകളോട് ഇണങ്ങുന്ന രൂപകൽപ്പനയാണ് പെട്ര ഡോറുകൾക്ക് ഉള്ളത്. വാതിലിനൊപ്പം തന്നെ ഫ്രെയിംകൂടെയുള്ള മോഡലുകളാണ് ഇവ. ഇത് വാതിൽ പിടിപ്പിക്കുന്നത് എളുപ്പമാക്കും, അതിലൂടെ ഉപയോക്താക്കൾക്ക് പണവും സമയവും ലാഭിക്കുകയും ചെയ്യാം. ആക്സസറികൾക്കും ഫിറ്റിങ്ങിനും പ്രത്യേകം പണം നൽകേണ്ടതില്ലെന്ന പ്രത്യേകതയുമുണ്ട്. അധിക സുരക്ഷയ്ക്ക് വേണ്ടി മൾട്ടി പോയിന്റ് ലോക്കിങ് സംവിധാനവുമുണ്ട്.

മഴയും വെയിലും മാറിമാറി വരുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് പെട്ര വാതിലുകളുടെ നിർമ്മാണം. തടി വാതിലുകളെ സാധാരണ ബാധിക്കുന്ന ജീവികളുടെ ആക്രമണം ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. ശബ്ദം തടയുന്ന നോയിസ് കൺട്രോൾ സംവിധാനവും ഇ.എസ്.എൽ സാങ്കേതികവിദ്യയും പെട്ര ഡോറുകളിൽ ഉണ്ട്.

മറ്റ് സ്റ്റീൽ ഡോറുകളെ അപേക്ഷിച്ച്, പെട്ര പ്രീമിയം സ്റ്റീൽ ഡോറുകളിൽ Paint Finish ഉള്ള SS 202 Door Sill ഉപയോഗിച്ചിരിക്കുന്നതിനാൽ തുരുമ്പ് പിടിക്കാതെ ദീർഘകാലം നിലനിൽക്കുന്നു. കൂടാതെ, വലിയ ഫ്രെയിം സൈസുകളിലും അധിക ചെലവില്ലാതെ സ്റ്റീൽ ഡോറുകൾ ലഭ്യമാകുന്നത് പെട്രയുടെ പ്രത്യേകതയാണ്. Clear Coating ഉള്ള Heavy-Duty SS 304 Solid Hinges ഉപയോഗിച്ചിരിക്കുന്നതിനാൽ കൂടുതൽ കരുത്തും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നു. ഈ മികച്ച സവിശേഷതകളാണ് പെട്ര സ്റ്റീൽ ഡോറുകളെ വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പ്രതീകമാക്കുന്നത്.

ഗുണമേന്മയുടെ മറ്റൊരു തെളിവാണ് പെട്രയുടെ വാറണ്ടി. വാതിലിന്റെ ലോക്ക്, വിജാഗിരി എന്നീ മെക്കാനിക്കൽ ഭാഗങ്ങൾക്ക് 5 വർഷം വരെ വാറണ്ടിയുണ്ട്. ഇത് മനശാന്തിയോടെ വാതിലുകൾ സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും.

വ്യാപകമായ ശൃംഖലയാണ് പെട്രയ്ക്ക് ഉള്ളത്. 100-ൽ അധികം തൊഴിലാളികൾ, 300-ൽ അധികം ഡീലർമാർ എന്നിവർ പെട്രയുടെ സേവനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.

കേരളത്തിന് പുറത്ത് തമിഴ്നാട്, കർണാടകം, ആന്ധപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, അസ്സം എന്നിവിടങ്ങളിൽ പെട്ര പ്രീമിയം സ്റ്റിൽ ഡോറുകൾ ലഭിക്കും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ഉടൻതന്നെ ഷോറൂമുകളും പെട്ര പദ്ധതിയിടുന്നുണ്ട്.

പെട്രയുടെ ഗുണമേന്മയിൽ വിശ്വസിക്കുന്നവർക്ക് പെട്രയുമായി സഹകരിക്കാം. കുറഞ്ഞ മുതൽമുടക്കിൽ വലിയ സാമ്പത്തികനേട്ടം ആഗ്രഹിക്കുന്നവർക്ക് പെട്ര സ്റ്റീൽ ഡോറുകളുടെ എക്സ്ക്ലൂസിവ് ഷോറൂമുകൾ ആരംഭിക്കാവുന്നതാണ്. വിവരങ്ങൾക്ക് - +91 8590602629 I www.petradoor.com