സ്വർണ്ണവില കൂടുതലാണെങ്കിൽ ബുക്ക് ചെയ്ത വിലയ്ക്കും കുറവാണെങ്കിൽ വിപണിവിലയ്ക്കും ആഭരണങ്ങൾ വാങ്ങാനാകും

സ്വർണ്ണവില മാറിമറിയുന്ന കാലത്ത് ഉപയോക്താക്കൾക്ക് മൂല്യം നഷ്ടമാകാതെ സ്വർണ്ണം വാങ്ങാൻ പുതിയ പദ്ധതി അവതരിപ്പിച്ച് പ്രമുഖ ജുവൽറി ബ്രാൻഡ് വിൻസ്മേര. വിപണി വിലയുടെ വെറും ഒരു ശതമാനം മാത്രം നൽകി ഉപയോക്താക്കൾക്ക് വിൻസ്മേരയിൽനിന്നും ​ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ലാനിൽ സ്വർണ്ണം ബുക്ക് ചെയ്യാം.

സ്വർണ്ണവില കൂടുതലാണെങ്കിൽ ബുക്ക് ചെയ്ത വിലയ്ക്കും കുറവാണെങ്കിൽ വിപണിവിലയ്ക്കും ആഭരണങ്ങൾ വാങ്ങാനാകും - വിൻസ്മേര ചെയർമാൻ ദിനേഷ് കാമ്പ്രത്ത് പറഞ്ഞു.

സ്വന്തം ആഭരണശാലയിൽ നിർമ്മിക്കുന്ന, 40% വരെ വെയ്റ്റ് കുറഞ്ഞ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ശ്രേണിയും വിൻസ്മേര പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പണിക്കൂലിയില്ലാതെ സ്വർണ്ണനാണയങ്ങളും വിവാഹ പർച്ചേസുകൾക്ക് അവർ ആ​ഗ്രഹിക്കുന്ന രീതിയിലുള്ള ആഭരണങ്ങളും വിൻസ്മേര നൽകും. - വിൻസ്മേര വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത് പറഞ്ഞു.

സ്വർണ്ണാഭരണ നിർമ്മാണം, കയറ്റുമതി മേഖലയിൽ വർഷങ്ങളുടെ പാരമ്പര്യം വിൻസ്മേരയ്ക്കുണ്ട്. ഉടൻ തന്നെ കൊച്ചി, തിരുവനന്തപുരം, ദുബായ് തുടങ്ങി പത്ത് ന​ഗരങ്ങളിലായി ഷോറൂമുകൾ തുടങ്ങും.