Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 11 മരുന്നുകളുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി

മരുന്നുകളുടെ നിര്‍മാണത്തിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയാണ് ഫാര്‍മ ഇന്റര്‍നാഷണല്‍ കമ്പനി (പി.ഐ.സി) പുറത്തിറക്കുന്ന മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

11 medications suspended in the UAE
Author
Abu Dhabi - United Arab Emirates, First Published Jan 25, 2020, 6:51 PM IST

അബുദാബി: 11 ഇനത്തില്‍പെട്ട മരുന്നുകള്‍ക്ക് യുഎഇയില്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. മരുന്നുകളുടെ നിര്‍മാണത്തിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയാണ് ഫാര്‍മ ഇന്റര്‍നാഷണല്‍ കമ്പനി (പി.ഐ.സി) പുറത്തിറക്കുന്ന മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് രാജ്യത്തെ എല്ലാ ഫാര്‍മസികള്‍ക്കും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സര്‍ക്കുലര്‍ അയച്ചു.

ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കൗണ്‍സിലിന്റെ അറിയിപ്പ് പ്രകാരമാണ് നടപടി. പ്രമേഹം ചുമ, അസിഡിറ്റി, ഡിപ്രഷന്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്‍കിയിരുന്ന മരുന്നുകള്‍ക്കാണ് വിലക്ക്. പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ ഇവയാണ്... Biscor അഞ്ച്, പത്ത് മില്ലീ ഗ്രാം ടാബ്‍ലറ്റുകള്‍,  Cefutil 500 മില്ലീ ഗ്രാം ടാബ്‍ലറ്റ്, Glymet 500, 800 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍,  Nadine 150, 300 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍, Simcor 10, 20 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍, Lukast 10 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍, Diostar Plus80, 160 ടാബ്‍ലറ്റുകള്‍, Nevotic 500 മില്ലീഗ്രാം, Citapram 40 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍,  (CIPROPHARAM 250, 500 മില്ലീഗ്രാം ടാബ്‍ലറ്റുകളും EXYM സിറപ്പും).

Follow Us:
Download App:
  • android
  • ios