രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 120,389 ആയി.

മസ്‌കറ്റ്: ഒമാനില്‍ 12 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 947 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 120,389 ആയി. ആകെ 1338 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 1046 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ 111,096 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 92.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ 300 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 138 പേർ ഗുരുതരാവസ്ഥയിലാണ്.