മസ്‌കറ്റ്: ഒമാനില്‍ 1147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1053 പേര്‍ സ്വദേശികളും 94 പേര്‍ വിദേശികളുമാണ്. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 384 ആയി. ഒമാനില്‍ 76005 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

1238 പേര്‍ക്ക് കൂടി ഞായറാഴ്ച രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 55299 ആയി. 545 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3187 പരിശോധനകളാണ് രാജ്യത്ത് അധികമായി നടത്തിയത്.

യുഎഇയില്‍ കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഇന്ന് ഒരു മരണം കൂടി