റിയാദ്: കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള കർഫ്യൂ ജിദ്ദ നഗര പരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഞായറാഴ്ച മുതൽ പ്രാബല്യത്തിലായെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസ കർഫ്യൂ അവസാനിക്കുന്ന തീയതി വരെയും ജിദ്ദയിൽ ഈ സമയക്രമമായിരിക്കും. ജിദ്ദ നഗരപരിധിയിൽ ആളുകൾ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും വിലക്കിയിട്ടുണ്ട്. ഭഷ്യ, ആരോഗ്യ, അടിയന്തര സേവന മേഖലകളെ കർഫ്യുവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.