റിയാദ്: സൗദി അറേബ്യയിലെ തായിഫില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു. അബൂറാകയ്ക്ക് സമീപം അല്‍ ഖയാല റോഡിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളും അധ്യാപികമാരും സഞ്ചരിച്ചിരുന്ന വാനും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഖിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെഡ് ക്രസന്റ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി റെഡ് ക്രസന്റ് വക്താവ് ശാദി അല്‍ സുബൈതി പറഞ്ഞു.