Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ഇന്ന് 18 കൊവിഡ് മരണം; 1,109 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,075 ആയി ഉയർന്നു. ഇതിൽ 1,596 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

18 new covid deaths reported in saudi arabia today 1109 new infections
Author
Riyadh Saudi Arabia, First Published Jun 14, 2021, 8:03 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 18 പേർ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. 1,109 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 1,148 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,66,906 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,49,241 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,590 ആയി. 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,075 ആയി ഉയർന്നു. ഇതിൽ 1,596 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 359, റിയാദ് 221, കിഴക്കൻ പ്രവിശ്യ 189, അസീർ 85, ജീസാൻ 68, മദീന 67, അൽഖസീം 45, ഹായിൽ 23, തബൂക്ക് 15, അൽബാഹ 14, നജ്റാൻ 12, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 15,828,835 ഡോസ് ആയി.

Follow Us:
Download App:
  • android
  • ios