മക്ക: മിസ്‍ഫയിലെ ഒരു ഹോട്ടലിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് 180 പേരെ ഒഴിപ്പിച്ചു. ഹോട്ടലിലെ ഇലക്ട്രിക് ഹീറ്ററില്‍ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പ്രദേശത്തുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.