രാവിലെ 9.42നാണ് അപകടമുണ്ടായത്. ഏഴ് പേര്‍ സഞ്ചരിച്ചിരുന്ന വാനിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിയന്ത്രണംവിട്ട വാഹനം സ്ട്രീറ്റ് ലൈറ്റ് ഇടിച്ചുതെറുപ്പിച്ച ശേഷം റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി. 

ദുബായ്: ശൈഖ് റാഷിദ് റോഡില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യാത്രയ്ക്കിടെ വാഹത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

രാവിലെ 9.42നാണ് അപകടമുണ്ടായത്. ഏഴ് പേര്‍ സഞ്ചരിച്ചിരുന്ന വാനിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിയന്ത്രണംവിട്ട വാഹനം സ്ട്രീറ്റ് ലൈറ്റ് ഇടിച്ചുതെറുപ്പിച്ച ശേഷം റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി. ഒരു സ്‌ത്രീയും പുരുഷനുമാണ് മരണപ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരില്‍ നാല് പേരും സ്‌ത്രീകളാണ്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.

വാഹനങ്ങളുടെ ടയര്‍ ഉള്‍പ്പെടെയുള്ളവ സ്ഥിരമായി പരിശോധിക്കണമെന്നും റോഡിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്‍ മുറഖബ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയല്‍ അലി അഹ്‍മദ് അബ്ദുല്ല ഗനീം ആവശ്യപ്പെട്ടു.