ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,40,708 ആയി. ഇവരില്‍ 2,12,808  പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 88.4% ശതമാനമാണ് രോഗമുക്തി നിരക്ക്.

മസ്‍കത്ത്: ഒമാനിൽ ഇന്ന് 2142 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 26 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,40,708 ആയി. ഇവരില്‍ 2,12,808 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 88.4% ശതമാനമാണ് രോഗമുക്തി നിരക്ക്.

Add Asianetnews as a Preferred SourcegooglePreferred

2591 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 181 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1282 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 383 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.