ഏദന്‍: യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ സ്‌ഫോടനം. 25ലേറെ ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയതായി രൂപീകരിച്ച ഗവണ്‍മെന്റിലെ അംഗങ്ങള്‍ സൗദി അറേബ്യയില്‍ നിന്ന് എത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. അല്‍ അറബിയ ചാനലാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. 

ആദ്യം അഞ്ചുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീടാണ് 25 പേര്‍ മരിച്ചതായുള്ള വിവരം പുറത്തുവന്നത്. അതേസമയം സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍ മാലിക്ക്ക അറിയിച്ചു.