നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 62 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതുവരെ 3,04,054 പേര്‍ക്ക് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മസ്‌കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 29 പേര്‍ക്ക് കൂടി കൊവിഡ് 19 (covid 19)സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവിട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 62 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. ഇതുവരെ 3,04,054 പേര്‍ക്ക് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,424 പേര്‍ ഇതിനോടകം രോഗമുക്തരായി. 4,105 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ 525 കൊവിഡ് രോഗികളാണ് ഒമാനിലുള്ളത്. 98.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 21 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ എട്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

Scroll to load tweet…