Asianet News MalayalamAsianet News Malayalam

UAE Covid Report: യുഎഇയില്‍ 2989 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം

യുഎഇയില്‍ ഇന്ന് 2,989 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ചികിത്സയിലായിരുന്ന 945 പേരാണ് രോഗമുക്തരായത് . രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2989 new covid cases reported in UAE along with four death
Author
Abu Dhabi - United Arab Emirates, First Published Jan 17, 2022, 8:02 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 2,989 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 945 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,46,101 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  8,08,237 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,61,213 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,195 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 44,829  കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
 

Follow Us:
Download App:
  • android
  • ios