കിങ് ഹമദ് ഹൈവേയില്‍ ദുറത് അല്‍ ബഹ്റൈനിലേക്കുള്ള ദിശയിലായിരുന്നു അപകടം സംഭവിച്ചത്.
മനാമ: ബഹ്റൈനില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 വയസുകാരന്‍ മരിച്ചു. കിങ് ഹമദ് ഹൈവേയില്‍ ദുറത് അല്‍ ബഹ്റൈനിലേക്കുള്ള ദിശയിലായിരുന്നു അപകടം സംഭവിച്ചത്. മരണപ്പെട്ടത് സ്വദേശി യുവാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി അറിയിച്ച അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
