റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. പുതിയ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വന്‍ വര്‍ധനയുണ്ടായി.  ഇന്ന് മാത്രം 3121 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 98,869 ആയി ഉയര്‍ന്നു. ഇന്ന് 34 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 676 ആയി ഉയര്‍ന്നു.

സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി എയര്‍ ഇന്ത്യ

പുതുതായി രോഗവിമുക്തി നേടിയവര്‍ 11,175 പേര്‍ മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 71791 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26402 ആയി ഉയര്‍ന്നു. ഇതില്‍ 1484 പേര്‍ ഗുരുതരാവസ്ഥയിലാണ്. റിയാദില്‍ മാത്രം 900 രോഗികളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 

ഗള്‍ഫിൽ ആശങ്കയായി കൊവിഡ്, ഇന്ന് മാത്രം അഞ്ച് മലയാളികള്‍ മരിച്ചു