കുടുംബത്തിനൊപ്പം ഖുര്‍ഫകാനിലെ അല്‍ബര്‍ദി പ്രദേശത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യ.
ഷാര്‍ജ: പ്രവാസി വനിതയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 40കാരിയായ ബംഗ്ലാദേശ് പൗരയെയാണ് വീടിനുള്ളിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ഞായറാഴ്ച കണ്ടെത്തിയത്.
കുടുംബത്തിനൊപ്പം ഖുര്‍ഫകാനിലെ അല്‍ബര്‍ദി പ്രദേശത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യ. വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതോടെ സിഐഡി, പട്രോള്‍, റെസ്ക്യൂ യൂണിറ്റ്, ക്രൈം സീന്‍ ഡിവിഷന്‍ എന്നിവയില്‍ നിന്നുള്ള ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്.
ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ മനസിലാക്കാന്‍ ഇവരുമായി ബന്ധമുള്ള നിരവധിപ്പേരെ പൊലീസ് ചോദ്യം ചെയ്തു.
