രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 5,255 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 693 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 585 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു‌. 24 മണിക്കൂറിനിടെ 369 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറ്‌ പേർ മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,007 ആയി. ഇവരിൽ 3,78,083 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,669 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 5,255 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 693 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊവിഡ് മുക്തി നിരക്ക് 96.9 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ: റിയാദ് 234, കിഴക്കൻ പ്രവിശ്യ 110, മക്ക 103, വടക്കൻ അതിർത്തി മേഖല 32, മദീന 21, ഹായിൽ 16, അസീർ 15, ജിസാൻ 14, അൽഖസീം 12, തബൂക്ക് 10, അൽജൗഫ് 8, നജ്‌റാൻ 5, അൽബാഹ 5.