രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,38,436 ആയി. ഇവരില്‍ 2,36,840 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 608 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ദോഹ: ഖത്തറില്‍ (Qatar) 77 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥരീകരിച്ചുവെന്ന് (new covid infections) പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം ചികിത്സയിലായിരുന്ന 64 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്‍തു. പുതിയതായി രോഗം സ്ഥിരീകരിച്ച 77 പേരില്‍ 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. വിദേശത്തുനിന്ന് തിരികെയെത്തിയവരായിരുന്നു 26 പേര്‍.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,38,436 ആയി. ഇവരില്‍ 2,36,840 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 608 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,866 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ ആകെ 27,87,349 കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ രണ്ട് പേരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 11 പേരാണ് ഇപ്പോള്‍ ആശുപത്രികളിലെ ഐ.സി.യുകളില്‍ ചികിത്സയിലുള്ളത്. പുതിയതായി കൊവിഡ് രോഗികളെയൊന്നും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ല. രാജ്യത്ത് ഇപ്പോള്‍ 988 കൊവിഡ് രോഗികളുണ്ട്. ഇവരില്‍ 42 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.