ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഹോട്ടല്‍ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു

മസ്കറ്റ്: ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് അല്‍ക്വയറിലുള്ള 'ഐബിസ്'ഹോട്ടലിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി ഒമാന്‍ പൈതൃക വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. ഒമാന്‍ സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് അല്‍ ഖുവൈറിലെ ഐബിസ് ഹോട്ടലിന് പൈതൃക വിനോദ സഞ്ചാര മന്ത്രാലയം പിഴ ചുമത്തിയത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഹോട്ടല്‍ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona