ബീച്ചുകള്‍, താഴ് വരകള്‍, അണക്കെട്ടുകള്‍, മലമുകളുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അബുദാബി: ഷഹീന്‍ ചുഴലിക്കാറ്റിനെ(Cyclone Shaheen) തുടര്‍ന്ന് ഉണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം(Climate change) കണക്കിലെടുത്ത് മുന്നറിയിപ്പുമായി യുഎഇ(UAE). ബീച്ചുകള്‍, താഴ് വരകള്‍, അണക്കെട്ടുകള്‍, മലമുകളുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Scroll to load tweet…

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ. താഹിര്‍ അല്‍ അമീരി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഒക്‌ടോബര്‍ മൂന്ന് മുതല്‍ ഒക്ടോബര്‍ അഞ്ച് ചൊവ്വാഴ്ച വരെ യുഎഇയുടെ ചില കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഷഹീന്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നേരിടാനുള്ള എല്ലാ നടപടികളും മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്‍കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ കാറ്റ് ഒമാന്‍റെ കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം.