2025 മാര്‍ച്ച് 31 വരെയുള്ള യാത്രകൾക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 

കൊച്ചി: മലയാളികൾക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഫ്ലാഷ് സെയില്‍. വെറും 932 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും സെപ്തംബര്‍ 16 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഈ സെപ്ഷ്യല്‍ ഓഫര്‍ ലഭിക്കുക. 2025 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ ടിക്കറ്റ് ഉപയോഗിക്കാനാകുക. മറ്റ് ബുക്കിങ് പ്ലാറ്റ്‍ഫോം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 1088 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. മലയാളികള്‍ക്ക് ഓണസമ്മാനമായി എത്തിയ ഈ പ്രത്യേക നിരക്കുകള്‍, മലയാളികള്‍ ഏറെ ആശ്രയിക്കുന്ന കൊച്ചി- ബാംഗ്ലൂര്‍, ബാംഗ്ലൂര്‍- ചെന്നൈ മുതല്‍ ഡെല്‍ഹി-ഗ്വാളിയര്‍, ഗുവാഹത്തി- അഗര്‍ത്തല ഉൾപ്പെടെ നിരവധി റൂട്ടുകളില്‍ ലഭ്യമാണ്‌.

Read Also -  പ്രവാസികൾക്ക് ഓണസമ്മാനം; തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള പുതിയ സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അധികമായി മൂന്ന് കിലോ ക്യാബിന്‍ ബാഗേജ് കൂടി കൊണ്ടുപോകാം, അതും സൗജന്യമായി. നേരത്തെ ബുക്ക് ചെയ്യണം. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1,000 രൂപയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോ ബാഗേജിന് 1300 രൂപയുമാണ് നിരക്ക്. വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ലോയല്‍റ്റി അംഗങ്ങള്‍ക്ക്‌ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 40 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, പാനീയങ്ങള്‍, ബിസ്‌, പ്രൈം സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും.

https://www.youtube.com/watch?v=QJ9td48fqXQ