രാവിലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട് നി​ന്നു പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 11.40ന് ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന വി​മാ​ന​മാ​ണി​ത്.

കുവൈത്ത് സിറ്റി: ഇന്ന് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് വിമാനം ബുധനാഴ്ച സര്‍വീസ് നടത്തുക. കോ​ഴി​ക്കോ​ട് നി​ന്ന് രാ​വി​ലെ ഒ​മ്പ​ത് മണിക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം 11.45നാ​ണ് പു​റ​പ്പെ​ടു​ക. ഈ വിമാനം കു​വൈ​ത്തി​ൽ എ​ത്തുമ്പോൾ 2.15 ആ​കും. 

രാവിലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട് നി​ന്നു പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 11.40ന് ​കു​വൈ​ത്തി​ൽ എ​ത്തു​ന്ന വി​മാ​ന​മാ​ണി​ത്. കോ​ഴി​ക്കോ​ട് നിന്ന് വി​മാ​നം പുറപ്പെടാന്‍ വൈ​കു​ന്ന​തോ​ടെ കു​വൈ​ത്തി​ൽ നി​ന്ന് തിരിച്ചുള്ള യാ​ത്ര​യും ​വൈ​കും. ഉ​ച്ച​ക്ക് 12.40ന് ​പ​തി​വാ​യി കു​വൈ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.25നാ​ണ് പു​റ​പ്പെ​ടു​ക. ഇ​തോ​ടെ രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട് എ​ത്തേ​ണ്ട വി​മാ​നം 11.45നാ​ണ് എ​ത്തു​ക. 

Read Also - സൗദിയിലെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ റിയാദ് എയറും അൽഉല റോയൽ കമ്മീഷനും കൈകോർക്കുന്നു

എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിലും റദ്ദാക്കിയിരുന്നു. ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി. ഗൾഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതുകൊണ്ട് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വേറെയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്