റമദാന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 3005 പേരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അജ്മാന്‍: അജ്മാനില്‍ ജയിലില്‍ കഴിയുന്ന 120 പേരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു. റമദാന് മുന്നോടിയായാണ് തീരുമാനം. അജമാന്‍ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്‍ദുല്ല അല്‍ നുഐമി തീരുമാനം സ്വാഗതം ചെയ്തു.
റമദാന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 3005 പേരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ദുബായ് ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 587 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും നിര്‍ദേശിച്ചു.
