ജിസാന്‍ മേഖല ലക്ഷ്യമിട്ടാണ് മിസൈലുകളും ഡ്രോണുകളും അയച്ചതെന്ന് സഖ്യസേന വ്യക്തമാക്കി.

റിയാദ്: ദക്ഷിണ സൗദി ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതി മിലിഷ്യകള്‍ അയച്ച നാല് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. ചൊവ്വാഴ്ചയാണ് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചത്. ജിസാന്‍ മേഖല ലക്ഷ്യമിട്ടാണ് മിസൈലുകളും ഡ്രോണുകളും അയച്ചതെന്ന് സഖ്യസേന വ്യക്തമാക്കി.

സിവിലിയന്മാരെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണങ്ങള്‍ തുടരുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമായി ഇത്തരം ഭീഷണികളുടെ ഉറവിടം കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്ന് സഖ്യസേന മുന്നറിയിപ്പ് നല്‍കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona