ദക്ഷിണ സൗദിയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താനാണ് ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ ശ്രമിച്ചതെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. 

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. രണ്ട് ബാലിസ്റ്റിക് മിസൈലുകളും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആറ് ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദക്ഷിണ സൗദിയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താനാണ് ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ ശ്രമിച്ചതെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. സാധരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ ഹൂതികള്‍ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അന്താരാഷ്‍ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ പ്രതിരോധന നടപടികളും സ്വീകരിക്കുമെന്നും അറബ് സഖ്യസേന അറിയിച്ചിട്ടുണ്ട്.