യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച വൈകുന്നേരമാണ് ഏറ്റവുമൊടുവില്‍ ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയും സ്‍ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് സൗദിയില്‍ ആക്രമണം നടത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇവ സൗദിയുടെ വ്യോമ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സഖ്യസേന തകര്‍ത്തു. ഈ മാസം തന്നെ സൗദിക്ക് നേരെയുണ്ടായ മറ്റൊരു മിസൈലാക്രമണവും സഖ്യസേന തകര്‍ത്തിരുന്നു.