നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ മനസിലായത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിന് കാരണമായതെന്ന് അബുദാബി ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റ്നന്റ് കേണല്‍ ഡോ. അബ്ദുല്ല യൂസുഫ് അല്‍ സുവൈദി പറഞ്ഞു. 

അബുദാബി: അബുദാബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ഏഷ്യക്കാരനായ ട്രക്ക് ഡ്രൈവറാണ് മരിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു.

നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ മനസിലായത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിന് കാരണമായതെന്ന് അബുദാബി ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റ്നന്റ് കേണല്‍ ഡോ. അബ്ദുല്ല യൂസുഫ് അല്‍ സുവൈദി പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ പൂര്‍ണ്ണശ്രദ്ധയോടെ മാത്രമേ റോഡുകളില്‍ ഇറങ്ങാവു എന്നും അദ്ദേഹം ആവശ്യപ്പെട്ടു.